തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി പ്രഖ്യാപിച്ചു. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ് രാജ്യങ്ങളുമായി ഈ വര്‍ഷം പരീക്ഷ എഴുതിയ 4,27,153 വിദ്യാര്‍ഥികളില്‍ 99.69 ശതമാനം പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 71831പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
കഴിഞ്ഞ വർഷത്തേക്കാൾ 0.01 ശതമാനം കുറവ്. കോട്ടയമാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള ജില്ല 99.92 ശതമാനം. കുറവ് തിരുവനന്തപുരം ജില്ലയിലാണ് 99.08 ശതമാനം. 892 ഗവ. സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. 1139 എയ്ഡഡ് സ്‌കൂളുകളിലും 443 അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ഥികളും വിജയിച്ചു.
https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ മെയ് 9 മുതൽ മെയ് 15 സമർപ്പിക്കാം. സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 6 വരെ നടത്തും.












