ലോക്സഭാ സ്‌പീക്കർ തെരെഞ്ഞെടുപ്പിൽ ബി ജെ പി പിന്തുണ പ്രഖ്യാപിച്ചു വൈ എസ് ആർ കോൺഗ്രസ്, ലോകസഭയില്‍ നാല് എംപിമാരാണ് വൈഎസ്ആര്‍സിപിക്കുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയിലെ 25 ലോക്സഭാ മണ്ഡലത്തില്‍ 16 എണ്ണവും വിജയിച്ചത് എന്‍ഡിഎയുടെ ഭാഗമായുള്ള തെലുങ്കു ദേശം പാര്‍ട്ടിയാണ്. 2019 ലെ തിരഞ്ഞെടുപ്പില്‍ 22 സീറ്റുനേടിയ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നാലുസീറ്റില്‍ ഒതുങ്ങി. സഖ്യകക്ഷിയായ ബി.ജെ.പി. മൂന്നുസീറ്റും, ജനസേനാപാര്‍ട്ടി രണ്ടുസീറ്റും നേടിയിരുന്നു.
ബിജെപി സ്ഥാനാര്‍ഥി ഓം ബിര്‍ളയെ പിന്തുണയ്ക്കുമെന്ന് ജഗന്‍ മോഹന്‍ റെഡി വ്യക്തമാക്കി. എന്‍ഡിഎ സ്ഥാനാര്‍ഥി ഓം ബിര്‍ളയും ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷും തമ്മിലാണ് മത്സരം. മുഖ്യ പ്രതിപക്ഷകക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെന്നതാണ് ലോക്‌സഭയില്‍ കീഴ്‌വഴക്കമെങ്കിലും കഴിഞ്ഞ രണ്ടുതവണയും ഇത് നിഷേധിക്കപ്പെട്ടിരുന്നു.എന്തായാലും ബിർള വിജയിക്കുമെന്ന പ്രതീക്ഷയിലാണ് എൻ ഡി എ












