News

കഞ്ചാവുകേസിൽ മകൻ കുറ്റക്കാരനല്ല; ആവർത്തിച്ച് യു.പ്രതിഭ എംഎൽഎ

കഞ്ചാവ് കേസിൽ മകൻ കുറ്റക്കാരനല്ലെന്ന് ആവർത്തിച്ച് യു.പ്രതിഭ.എം.എൽ.എ. ശരിയായി അന്വേഷിച്ചല്ല കേസെടുത്തതെന്ന് അവർ സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനവേദിയിൽ യു.പ്രതിഭ എംഎൽഎ പറഞ്ഞു. തനിക്കെതിരെയുണ്ടായത് മാധ്യമ ​ഗൂഡാലോചനയാണെന്ന് എം.എൽ.എ ആരോപിച്ചു. വലതുപക്ഷ കോർപ്പറേറ്റ് മാധ്യമങ്ങൾ തന്നെ ഇരയാക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. സമ്മേളനത്തിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് അവർ ഉന്നയിച്ചത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലന്ന വിശദീകരണവുമായി യു പ്രതിഭ എംഎൽഎ വന്നിരുന്നു. ഫേസ്‌ബുക്ക് ലൈവിലൂടെ ആയിരുന്നു വിശദീകരണം. മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നത് ചോദ്യം ചെയ്യുകമാത്രമാണ് എക്സ്സൈസ് ചെയ്തതെന്നും. മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും പ്രതിഭ പറഞ്ഞിരുന്നു.
.

Most Popular

To Top