ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ മോദിക്കെതിരായ ഒളിയമ്പിൽ മൗനം പാലിച്ച് ബിജെപി. വിഷയത്തിൽ പരസ്യ ചർച്ച പാടില്ലെന്ന് ബിജെപി നേതാക്കൾക്ക് പാർട്ടി നിർദ്ദേശം നല്കി. ചിലർ ഭഗവാനാകാൻ ആഗ്രഹിക്കുന്നു എന്ന മോഹൻ ഭാഗവതിൻറെ പരാമർശം ചർച്ചയാകുമ്പോഴാണ് വിവാദം ഒഴിവാക്കാൻ ബിജെപി നിർദ്ദേശിക്കുന്നത്.
‘ചില ആളുകൾക്ക് സൂപ്പർമാൻ ആകണമെന്ന് ആഗ്രഹമുണ്ട്. പിന്നീട് ദേവതയാകാൻ തോന്നും. പിന്നെ ഭഗവാൻ ആകണമെന്നും. ഭഗവാൻ ആയിക്കഴിഞ്ഞാൽ പിന്നെ അവർക്ക് വിശ്വരൂപം ആകാനാണ് ആഗ്രഹം. ഇത് എവിടെ ചെന്ന് അവസാനിക്കുമെന്ന് അറിയില്ല’, മോഹൻ ഭാഗവത് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപിയും ആർഎസ്എസും തമ്മിൽ അസ്വാരസ്യമുണ്ടെന്ന ആരോപണം നിലനിൽക്കെയാണ് മോഹൻ ഭാഗവതിന്റെ പരോക്ഷ വിമർശനം.