റിമ കല്ലിങ്കലിന്റെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടികൾ സംഘടിപ്പിക്കാറുണ്ടെന്ന് ഗായിക സുചിത്ര, നിരവധി പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരാണ് നടിയുടെ വീട്ടിലെ ലഹരി പാർട്ടിയിൽ പങ്കെടുക്കുന്നതെന്നും ഗായിക സുചിത്ര വെളിപ്പെടുത്തി . റിമ കല്ലിങ്കലിന്റെ കരിയർ തകർന്നത് ലഹരി ഉപയോഗം മൂലമാണെന്നും, പാർട്ടികളിൽ ഒക്കെ ഭർത്താവും പ്രമുഖ സംവിധായകനുമായ ആഷിഖ് അബുവിന്റെയും പിന്തുണയുണ്ടെന്നും സുചിത്ര പറയുന്നു.
മലയാളത്തിലെ ചില ഗായകരും റിമ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തിരുന്നെന്നും അവിടെ നടക്കുന്ന കാര്യങ്ങൾ അലോസരപ്പെടുത്തുന്നതാണെന്ന് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും സുചിത പറയുന്നു. പാർട്ടികളിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ലഹരി വസ്തുക്കളാണ് അവർ അവിടെ ഉപയോഗിക്കുന്നത്. കൊച്ചി റെയ്ഡെല്ലാം ആരുടെ വീട്ടിലാണ് സംഭവിച്ചത്?. റിമയുടേയും ആ സമയത്ത് കാമുകനായിരുന്ന ആഷിഖ് അബുവിന്റേയും വീട്ടിലായിരുന്നു.ഗായിക സുചിത്രയുടെ വെളിപ്പെടുത്തലിന്റെ വീഡിയോ സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നടിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്












