ദില്ലി: ടി.പി. നന്ദകുമാർ എന്ന ക്രൈ നന്ദകുമാറിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രിംകോടതി ക്രൈം ഓൺലൈൻ’ ചാനലിലൂടെ പ്രമുഖ വനിതാ രാഷ്ട്രീയ നേതാവ് സിന്ധു ജോയ്‌ക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് എടുത്ത കേസിലാണ് സുപ്രീ കോടതിയുടെ ജാമ്യം.
കൊച്ചി റിനൈസൻസ് ഹോട്ടലിൽ എംഎ ബേബിയും സിന്ധു ജോയിയും ഒരുമിച്ചുണ്ടായിരുന്നു എന്നതാണ് കേസിനാസ്പദമായ സംഭവം നന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ജസ്റ്റിസുമാരായ സന്ദീപ് മേത്ത, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് കേരള സർക്കാരിനും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും നോട്ടീസ് അയച്ചു. അഡ്വ. അശ്വതി ആണ് ക്രൈം നന്ദകുമാറിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.
ഭാരതീയ ന്യായ സംഹിതയിലെ വ്യവസ്ഥകൾ പ്രകാരം സിന്ധു ജോയി നൽകിയ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, പ്രശസ്തിക്ക് ഹാനി വരുത്താനുള്ള ഉദ്ദേശ്യം, ഇലക്ട്രോണിക് മീഡിയയിലൂടെ അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കൊണ്ടാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. ഇലക്ട്രോണിക് രൂപത്തിൽ അശ്ലീല വസ്തുക്കൾ പ്രസിദ്ധീകരിക്കുന്നതിനോ പ്രക്ഷേപണം ചെയ്യുന്നതിനോ ശിക്ഷ നൽകുന്ന ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 67 പ്രകാരമായിരുന്നു കേസ്
ജൂൺ 9 ന് കേരള ഹൈക്കോടതി നന്ദകുമാറിന് മുൻകൂർ ജാമ്യം അനുവദിക്കാൻ വിസമ്മതിക്കുകയും പോലീസിന് മുന്നിൽ കീഴടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. ഒടുവിൽ സുപ്രിംകോടതിയാണ് ഇപ്പോൾ മുൻകൂർ ജാമ്യം നൽകിയിരിക്കുന്നത്.