News

ശോഭാ സുരേന്ദ്രന്റെ പരാതി, റിപ്പോർട്ടർ ചാനലിനെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം

റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെ കേന്ദ്ര എജന്‍സിയുടെ അന്വേഷണം. ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിനും റജിസ്ട്രാര്‍ ഓഫ് കമ്പനീസിനും കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേന്ദ്ര കമ്പനി കാര്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ യഥാര്‍ഥ ഉടമകളായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനലിന്റെ കളമശേരിയിലെ വിലാസത്തില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എന്ന പേരില്‍ ഷെല്‍ കമ്പനി രൂപീകരിച്ച ശേഷം റിപ്പോര്‍ട്ടര്‍ ചാനല്‍ നിയന്ത്രണം ഏറ്റെടുത്തു എന്നാണ് ആരോപണം. ഓഹരി കൈമാറ്റത്തിനുള്ള തടസവും ജിഎസ്ടി വിലക്കും മറി കടക്കാൻ റിപ്പോർട്ടർ ചാനൽ അവലംബിച്ച നിയമവിരുദ്ധനടപടി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ ഓഹരി ഉടമകളുമായി ഒത്താശ ചെയ്താണ് ഷെൽ കമ്പനിയുടെ മറവിൽ ചാനൽ നടത്തുന്നത് എന്നാണ് ശ്രദ്ധേയമായ പരാതി. ഇതിനെ തുടർന്ന് റജിസ്ട്രാർ ഓഫ് കമ്പനീസ് രണ്ടു കമ്പനികൾക്കും നോട്ടീസ് നൽകിയിരിക്കുകയാണ്. ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ മറുപടി നൽകാത്തതിനാൽ റിമൈൻഡറും അയച്ചതായും കമ്പനി കാര്യ മന്ത്രാലയം വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ പറയുന്നു.

Most Popular

To Top