പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രനെ പരിഗണിക്കും. ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ മികച്ച മത്സരം കാഴ്ച്ച വെച്ചതിനാൽ പാലക്കാട്ടും ശോഭ സുരേന്ദ്രൻ മത്സരിക്കണമെന്ന് അഭിപ്രായമുള്ളവർ പാർട്ടിക്കകത്തുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഒരു നിർണ്ണായകം തന്നെയാണ്. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ടുവിഹിതം വർധിപ്പിച്ചത് ശോഭയ്ക്ക് കരുത്താണ്. സി.കൃഷ്ണകുമാറും ബിജെപി പരിഗണന പട്ടികയിലുണ്ട്.
ഷാഫി പറമ്പിൽ വടകരയിൽനിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ഇത്തവണ ശോഭ മത്സരിച്ചാൽ മണ്ഡലം പിടിക്കാനാകുമെന്ന് കരുതുന്നവർ പാർട്ടിയിലുണ്ട്. ലോസഭാ തിരഞ്ഞെടുപ്പിലെ നേട്ടം കരുത്താർന്നതാകും എന്നതാണ് പ്രതീക്ഷ ,ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലാണ് ശോഭയെ പാർട്ടി നിയോഗിച്ചത്, മുൻ തിരഞ്ഞെടുപ്പിൽ കെ.എസ്.രാധാകൃഷ്ണൻ നേടിയ 1.87 ലക്ഷം വോട്ട് ശോഭ 2.99 ലക്ഷത്തിനു മുകളിലെത്തിച്ചു. അതുകൊണ്ടു തന്നെ ശോഭക്ക് പാലക്കാട്ടും മുന്നേറ്റം ഉണ്ടകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ
