ബംഗ്ളാദേശിലെ കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ മുഖ്യമന്ത്രി ഷെയ്ഖ് ഹസീന ഇപ്പോൾ ദില്ലിയിൽ തുടരുകയാണ്, ഇനിയും എവിടേക്ക് പോകുമെന്നതിൽ ഇന്നൊരു വ്യക്ത്തയുണ്ടാകും, കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെയാണ് ദില്ലിയിലെ ഹിൻഡർ വ്യോമസേനാ വിമാനതാവളത്തിൽ ഷെയ്ഖ് ഹസീന വന്നിറങ്ങിയത്, ഇന്നലെ രാത്രി തന്നെ പ്രധാന മന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയോഗം ചേർന്ന് വിലയിരുത്തിയിരുന്നു,
ഷെയ്ഖ് ഹസീന ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാക്കും വരെ ഇന്ത്യയിൽ തുടരുമെന്നാണ് ബംഗ്ളാദേശും റിപ്പോർട്ട് ചെയ്യുന്നത്. ദില്ലിയിലെത്തിയ ഷെയ്ഖ് ഖസീന ദില്ലിൽ മകൾ സയിമ വാജേദിനെ കണ്ടു. ഹിൻഡൻ വ്യോമ താവളത്തിൽ എത്തിയാണ് സയിമ ഷെയ്ഖ് ഹസീനയെ കണ്ടത്. ഷെയ്ഖ് ഹസീന ഇനി ബംഗ്ളാദേശ് രാഷ്ട്രീയത്തിലേക്കില്ലെന്ന് മകൻ സാജിബ് വാജേദ് വ്യക്തമാക്കി.












