News

ഷാരോണ്‍ വധക്കേസ്; രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു, ശിക്ഷാ വിധി നാളെ

നെയ്യാറ്റിൻകര; ഷാരോണ്‍ വധക്കേസിൽ രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. ആൺസുഹൃത്തായ ഷാരോണിനെ കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിര്‍മല കുമാരന്‍ നായര്‍ കുറ്റക്കാരനാണെന്നും കോടതി വിധിച്ചു. ശിക്ഷാ വിധി നാളെയുണ്ടാകും.

ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതിയാണ്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം. ബഷീറാണ് വിധി പ്രസ്താവിച്ചത്. കുറ്റക്കാർക്കുള്ള ശിക്ഷ കോടതി നാളെ പ്രസ്താവിക്കും. ഗ്രീഷ്മയ്‌ക്കെതിരെ കൊലപാതകം ഉൾപ്പടെയുള്ള 302, 328, 364, 201 വകുപ്പുകൾ പ്രകാരം ​ഗ്രീഷ്മ കുറ്റക്കാരിയാണ്. തട്ടിക്കൊണ്ടുപോകൽ, വിഷം നൽകൽ, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അമ്മയ്‌ക്കും അമ്മാവനുമെതിരെ തെളിവ് നശിപ്പിക്കൽ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ അമ്മ സിന്ധു കുറ്റക്കാരിയാണെന്ന് തെളിയിക്കാൻ സാധിച്ചില്ല. അതേസമയം ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിടാൻ പാടില്ലായിരുന്നുവെന്ന് ഷാരോണിൻറെ കുടുംബം പ്രതികരിച്ചു.

Most Popular

To Top