ചെങ്ങന്നൂരിൽ സ്കൂൾ ബസിനെ തീ പിടിച്ചു, ബസ്സിലുള്ള കുട്ടികള്‍ എല്ലാവരും സുരക്ഷിതരാണ്. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് തീ പിടിച്ചത്, ആല- പെണ്ണൂക്കര ക്ഷേത്രം റോഡില്‍ വെച്ച് വെള്ളിയാഴ്ച രാവിലെ 8.30- ഓടെ ബസ്സിന് തീ പ്പിടിച്ചത്. ബസ്സിൽ മൊത്തം 17 കുട്ടികൾ ആണ് ഉണ്ടായിരുന്നത്.
ബസ്സിലെ പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ആണ് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. ചെങ്ങന്നൂരില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി ബസ്സിന്റെ തീ അണച്ചു. പോലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ബസില്‍ പരിശോധന നടത്തി.