വിമര്ശനങ്ങൾക്കൊടുവിൽ എം എ ഭരതനാട്യത്തിൽ രണ്ടാം റാങ്ക് നേടിയിരിക്കുകയാണ് ആർ എൽ വി രാമകൃഷ്ണൻ. വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്കിടെ പരീക്ഷ എഴുതിയി റാങ്ക് കരസ്ഥമാക്കിയ വിവരം ആര്‍എല്‍വി രാമകൃഷ്ണന്‍ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്, കാലടി സംസ്‌കൃത സർവ്വകലാശാലയിൽ നിന്നുമാണ് പഠനം പൂർത്തിയാക്കിയത്. കഴിഞ്ഞദിവസമാണ് ഇതിന്റെ റിസൾട്ട് എത്തിയത്. അതും രണ്ടാം റാങ്കോടു കൂടിയാണ് പാസ് ആയത്. ഇപ്പോൾ ഭരതനാട്യത്തിലെ നേട്ടത്തോടെ നൃത്തത്തില്‍ ഡബ്ബിള്‍ എം.എ കാരനായി രാമകൃഷ്ണന്‍
ഭരതനാട്യത്തിന് പുറമേ മോഹിനിയാട്ടത്തിലാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ എംഎ നേടിയത്. മോഹിനിയാട്ടത്തില്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡും നേടിയിട്ടുണ്ട്, എന്നാൽ കുറെ നാളുകൾക്ക് മുൻപ് രാമകൃഷ്ണനെതിരെ ജൂനിയര്‍ കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയാധിക്ഷേപം വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി വച്ചിരുന്നു., മോഹിനാട്ടം അവതരിപ്പിക്കാന്‍ സൗന്ദര്യം വേണമെന്നും രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നുമെല്ലാമായിരുന്നു സത്യഭാമയുടെ ആക്ഷേപ വാക്കുകൾ












