തനിക്ക് വേണ്ടി വോട്ട് ചെയ്യ്ത തലസ്ഥാനത്തെ ജനങ്ങളെ മറക്കില്ല, തിരുവനന്തപുരത്തെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും. അവിടുത്തെ ജനങ്ങളുടെ ബുദ്ധിമുട്ടു മനസിലാക്കി മോദി സർക്കാരിനോട് അവതരിയിപ്പിക്കും, രാജീവ് ചന്ദ്രശേഖർ പറയുന്നു. തിരുവനന്തപുരത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പഠിച്ച് അവയിൽ പ്രധാനപ്പെട്ടവ ഉൾപ്പെടുത്തി 100 ദിന കർമ്മ പദ്ധതി തയ്യാറക്കി നരേന്ദ്രമോദി സർക്കാരിന് സമർപ്പിക്കും
അത് വഴി തിരുവനന്തപുരത്തിന്റെ വികസനത്തിന് വഴി ഒരുക്കും. ഇനി കാര്യം നടക്കും എന്നാണ് രാജീവ് ചന്ദ്രശേഖർ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്, തിരുവനന്തപുരത്തെ വോട്ടെണ്ണലിന്റെ അവസാനഘട്ടം വരെ രാജീവ് ചന്ദ്രശേഖറായിരുന്നു മുന്നിട്ട് നിന്നിരുന്നത്, എന്നാൽ അപ്രതീക്ഷിതമായാണ് ശശി തരൂർ വിജയം സ്വന്തമാക്കിയത്.എന്നാൽ തന്നെ വിശ്വസിച്ച ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ രാജീവ് ചന്ദ്രശേഖർ തീരുമാനിക്കുകയായിരുന്നു, എന്നാൽ തിരുവന്തപുരത്തെ നിന്നും മൂന്നു തവണ തെരെഞ്ഞെടുക്കപ്പെട്ട ശശി തരൂർ ജില്ലക്ക് ആവശ്യമായ ഒന്നും ചെയ്യ്തുകൊടുത്തിട്ടില്ല












