News

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക് സാധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. അത് കൊണ്ട് തന്നെ വരുന്ന തിങ്കളാഴ്ച വരെ പല ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലയിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തെക്കൻ കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേ സമയം മുൻപ് പ്രഖ്യാപിച്ച ഉയർന്ന താപനില മുന്നറിയിപ്പ് എട്ട് ജില്ലകളിൽ ഇപ്പോഴും തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് താപനില നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

ഈ ജില്ലകളിൽ ഇപ്പോൾ മഴ മുന്നറിയിപ്പ് നൽകാത്തത് കടുത്ത നിരാശയാണ് ഈ ജില്ലകളിലെ ജനങ്ങൾക്ക് നൽകുന്നത്. എന്നാൽ ഈ കൊടും ചൂടിൽ മഴയ്ക്കായുള്ള കാത്തിരിപ്പിൽ ആണ് കേരളത്തിലെ ജനങ്ങളും. കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ ലഭിക്കുന്നുണ്ട് എങ്കിലും ചൂടിന് കുറവ് വരാത്തത് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top