News

കൊലക്കേസിലെ പ്രതി അമിത്ഷാ എന്ന് രാഹുൽ ഗാന്ധിയുടെ പരാമർശം;  മാനനഷ്ട്ട കേസ് ഇന്ന് പരിഗണിക്കും 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊലക്കേസിലെ പ്രതിയെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാഹുലിന്റെ ഈ  പരമർശത്തിൽ മാനനഷ്ട്ട കേസിനെ ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതി ഇന്ന് വീണ്ടും പരിഗണനയിൽ എത്തുന്നു. കഴിഞ്ഞ മാസംകേസ്  പരിഗണിച്ചപ്പോൾ രാഹുൽ ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ വാദം.

ഇന്ന് കോടതി പരാതിക്കാരുടെ വാദമാണ് കേൾക്കുന്നത്. 2018ല്‍ ചായ്ബാസയില്‍ നടത്തിയ പ്രസംഗത്തില്‍ അമിത്ഷാ കൊലയാളിയാണെന്ന പരാമര്‍ശം രാഹുല്‍ ഉന്നയിച്ചതിനെതിരെ ജാർഖണ്ട് അടക്കം പലഭാഗങ്ങളിൽ കേസ് നടക്കുന്നുണ്ട്. ബി ജെ പി അദ്യക്ഷനായിരുന്നു അമിത് ഷാ ക്കെതിരെ നടത്തിയ കൊലയാളി പരാമർശം അപകീർത്തികരമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബി ജെ പി നേതാവ്  വിജയ് മിശ്ര  രാഹുലിനെതിരെ പരാതി നൽകിയിരുന്നത്,

 

Most Popular

To Top