പ്രതിപക്ഷ നേതാവാകാൻ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി കോൺഗ്രസ് നേതൃത്വം, ഉടൻ തന്നെ പ്രവർത്തന സമിതി ആവശ്യം ഉന്നയിക്കും, ഇതിന് രാഹുൽ ഗാന്ധി തയ്യാറയില്ലെങ്കിൽ കെ സി വേണുഗോപാൽ, മനീഷ് തിവാരി, ഗൗരവ് ഗോഗോയ് എന്നിവരെ പരിഗണിക്കും. ഒരു പാർട്ടിക്കും 10% സീറ്റുകൾ നേടാനാകാത്തതിനാൽ 2014 മുതൽ ലോക്സഭയിൽ പ്രതിപക്ഷ നേതാവ് പദം ഒഴിഞ്ഞു കിടക്കുകയാണ്
2019ൽ 52 സീറ്റുണ്ടായിരുന്ന കോൺഗ്രസിന് 3 സീറ്റിന്റെ കുറവിൽ പ്രതിപക്ഷ നേതാവില്ലാതെ പോയി, എന്നാൽ ഈ തവണ 99 സീറ്റോടെയാണ് കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ മോദിയോടും, സർക്കാരിനോടും ഏറ്റുമുട്ടാൻ രാഹുൽ ഗാന്ധി തന്നെ വേണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികർജ്ജുൻ ഗർഖെ ഉൾപ്പെടെയുള്ളവരുടെ ആവശ്യം, എന്നാൽ ഇതിന് രാഹുൽ ഗാന്ധി സമ്മതിക്കുമോ എന്നാണ് സംശയം,
പ്രവർത്തകസമിതി ചേർന്ന് ഒറ്റക്കെട്ടായി രാഹുലിനുമേൽ സമ്മർദ്ദം ചെലുത്തും, എന്നാൽ അതിന് അദ്ദേഹം സമ്മതിച്ചില്ലെങ്കിൽ ചർച്ച കെ.സി വേണുഗോപാൽ, ഗൗരവ് ഗോഗോയ്, മനീഷ് തിവാരി, എന്നിവരിലേക്ക് പോകും.
