News

നീറ്റ് പരീക്ഷാക്രമക്കേടിൽ സി ബിഐ അന്വേഷണം നടത്തുന്നു എന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി; പണമുള്ളവനെ പരീക്ഷ വിജയിക്കാമെന്ന്, രാഹുൽ ഗാന്ധി 

നീറ്റ് പരീക്ഷ ക്രമക്കേട് പട്നയിൽ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞുള്ളു എന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, നീറ്റ് പരീക്ഷയുടെ ക്രമക്കേട് സഭയിൽ ഉന്നയിച്ചതിനെ ചൊല്ലിയാണ് മന്ത്രിയുടെ ഈ വാക്കുകൾ. പരീക്ഷയുടെ ക്രമക്കേടിൽ സി ബി ഐ അന്വേഷണ൦ നടത്തുകയാണ്, നീറ്റ് പരീക്ഷക്കെതിരായ ആക്ഷേപങ്ങൾ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നും  മന്ത്രി വിമർശിച്ചു. വിദ്യാഭ്യാസരം​ഗത്തിന്റെ നിലവാരം തകർത്തത് കോൺ​ഗ്രസാണെന്നും  ധർമേന്ദ്ര പ്രധാൻ  പറഞ്ഞു.

എന്നാൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരീക്ഷ ക്രമക്കേടിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തു എത്തി. ഈ പരീക്ഷ സമ്പ്രദായം  ശരിക്കും ഒരു തട്ടിപ്പായി മാറി, പണം ഉള്ളവനു മാത്രം ഈ പരീക്ഷ വിജയിക്കാമെന്നും രാഹുൽ ഗാന്ധി പറയുന്നു, ജെപിസി അന്വേഷണം വേണമെന്നായിരുന്നു എൻ കെ പ്രേമചന്ദ്രന്റെ നിർദേശം. എൻടിഎയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാണെന്നും പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു

 

Most Popular

To Top