54 ന്റെ നിറവിൽ രാഹുൽ ഗാന്ധി, കോൺഗ്രസിന് പുതുജീവൻ നൽകിയ ആത്മവിശ്വാസത്തിൽ നേതാവ്. ഇപ്പോൾ ലോകസഭയിൽ പ്രതിപക്ഷ നേതാവ് ഒരുങ്ങുകയാണ് അദ്ദേഹം. തന്റെ സുപ്രധാനായ ഒരു അധ്യയനം തുടങ്ങുകയാണ് നേതാവ്. അദ്ദേഹത്തിന്റെ പൊതുജീവിതത്തിൽ ആത്മീയതലങ്ങളുടെ അന്വേഷണത്തിന്റെ ആഴവും ഇന്ത്യയുടെ ധാര്മികയതയുമായി ഇണങ്ങിച്ചേരാനുള്ള ഒരു ത്വര ആണ് കാണുന്നത്. അധികാര രാഷ്ട്രീയത്തിന്റെ ആരവങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ ശബ്ദം പ്രത്യാശയുടെ പ്രകാശമായി കാണുന്നവർ അനേകമാണ്
അദ്ദേഹം കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തിയ ഭാരത് ജൂഡോ യാത്രയും അത് കൂടാതെ മണിപ്പൂരിൽ നടത്തിയ ഭാരത് ജൂഡോ ന്യായ് യാത്രയും കോൺഗ്രസിന് പുതുജീവൻ നൽകി, ലോകസഭ തെരെഞ്ഞെടുപ്പിൽ അമേഠി മണ്ഡലത്തിൽ മത്സരിച്ചു ജയിച്ച അദ്ദേഹം നാല് തവണ എം പി ആയി,
2019 ൽ വയനാട്ടിൽ ലോകസഭാ തെരെഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷത്തിൽ ജയിച്ചെങ്കിലും അമേഠിയിൽ അദ്ദേഹം പരാചയപ്പെട്ടിരുന്നു. അന്നദ്ദേഹം അധ്യക്ഷ സ്ഥാനം രാജിവെച്ചു. എന്നാൽ ഇപ്പോൾ അദ്ദേഹം വീണ്ടും വയനാടിനെ ചേർത്ത് പിടിച്ചു, എന്നാൽ രണ്ടാമത് മത്സരിച്ചു ജയിച്ച റായ്ബറേലി നിലനിർത്താനാണ് അദ്ദേഹം തീരുമാനിക്കുന്നത്
