ബോബി കോടതിയെ പ്രകോപിപ്പിക്കുന്ന നിലപാടിലേക്കെത്തരുത്. ബോബി ചെമ്മണൂരിനെ ശക്തമായി വിമര്‍ശിക്കുമ്പോഴും ജാമ്യം നല്‍കാന്‍ കോടതി കനിവുകാണിച്ചത് പോസിറ്റീവായി എടുക്കണം. ജാമ്യം ലഭിച്ചതിന് പിന്നാലെ ജയില്‍ മോചിതനാവാന്‍ കാലതാമസമുണ്ടായ സംഭവത്തിലാണ് രാഹുൽ ഈശ്വറിൻറെ ഉപദേശം.
രാഹുല്‍ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. കോടതിയെ പ്രകോപിപ്പിക്കുന്നത് ദൂരവ്യാപകമായി അപകടങ്ങളുണ്ടാക്കും. ജാമ്യത്തുക കെട്ടിവെക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് നല്ലതാണ്. എന്നാൽ അത് കൊടതിയെ പ്രകോപിപ്പിക്കുന്ന രീതിയിലാകരുത്.
ബോബി ചെമ്മണൂര്‍ ചെയ്ത കാര്യങ്ങളില്‍ കോടതിക്ക് അപ്രിയമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഖേദപ്രകടനമോ മറ്റോ നടത്തണമെന്നും രാഹുൽ പറഞ്ഞു. ബോബി ചെമ്മണൂരിനെ മാലയിട്ട് സ്വീകരിക്കേണ്ടത് അദ്ദേഹം ലക്ഷക്കണിക്കിന് ആളുകളെ രക്തദാനത്തിന് പ്രോത്സാഹിപ്പിക്കുമ്പോഴാണ്. അല്ലെങ്കില്‍ നൂറുകണിക്കിന് ആളുകള്‍ക്ക് വീടുവച്ചു നല്കുമ്പോഴോ ആണ് അല്ലാതെ ഫെമിനിസ്റ്റുകളെ പ്രകോപിപ്പിക്കുന്നതല്ല പുരഷ ആക്ടിവിസമെന്നും ഓള്‍ കേരള മെന്‍സ് അസോസിയേഷനോട് രാഹുല്‍ ഉപദേശിച്ചു.
