ആലപ്പുഴയിൽ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പറയുന്നു . പാർട്ടിക്ക് ലഭിക്കേണ്ട പരമ്പരാഗത വോട്ട് പോലും നഷ്ടമായി. അതുപോലെ ന്യൂനപക്ഷ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും കിട്ടിയില്ല. അമ്പലപ്പുഴയിലടക്കം സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്നും ജില്ലാ സെക്രട്ടറി ആർ നാസർ പറയുന്നു.
പാർട്ടിയ്ക്ക് ന്യൂനപക്ഷ വോട്ടും കിട്ടിയില്ല. പാർട്ടി തിരുത്തേണ്ട കാര്യങ്ങൾ ഉണ്ട് അത് ഉടൻ തിരുത്തു൦ നാസർ പറയുന്നു, അതുപോലെ വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ച വിമർശനങ്ങൾക്കും നാസർ മറുപടി നൽകി. ആലപ്പുഴയിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല. പലർക്കും പല അഭിപ്രായം ഉണ്ടാകും. സ്ഥാനാർഥിയെ നിർണയിക്കുന്നത് പാർട്ടിയാണ്. പാർട്ടി നിർണയിച്ച സ്ഥാനാർഥിയാണ് മത്സരിച്ചത് നാസർ പറയുന്നു












