കോൺഗ്രസ് വിട്ട മുൻ ഡിസിസി പ്രസിഡന്റും എംഎൽഎയുമായ എ വി ഗോപിനാഥിന് സീറ്റ് വാഗ്ദാനം ചെയ്ത് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററായ പി വി അൻവർ. പി വി അൻവർ തന്റെ വീട്ടിലെത്തി യൂഡിഎഫിനൊപ്പം നിൽക്കാൻ ആവശ്യപ്പെട്ടന്നും തനിക്ക് സീറ്റ് വാഗ്ദാനം ചെയ്‌തതായും വി ഗോപിനാഥ് പറഞ്ഞു.
യൂഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാനാണ് താല്പര്യമെന്ന് അൻവറിന്റെ സംസാരത്തിൽ നിന്ന് തനിക്ക് ബോധ്യമായിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും പ്രമുഖരെ ഒപ്പം ചേർക്കാനാണ് നീക്കം. പിണറായിസത്തെ പരാജയപ്പെടുത്താൻ നിലമ്പൂർ സീറ്റ് ത്യജിച്ച പി വി അൻവറിന് ഭാവി രാഷ്ട്രീയത്തെകുറിച്ച് കണക്ക് കൂട്ടലുണ്ടാകുമെന്ന് ഉറപ്പാണ്.
അൻവർ തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തു. എന്നാൽ യൂഡിഎഫിനൊപ്പം നിൽക്കാൻ തനിക്ക് താല്പര്യമില്ലന്നും എ വി ഗോപിനാഥ് അറിയിക്കുകയായിരുന്നു.
