കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തേക്ക്. വിചാരണ കോടതി ജാമ്യത്തിൽ വിട്ടു. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി പുറത്തേക്കെത്തുന്നത്. കർശന ഉപാധികളോടെയാണ് പൾസർ സുനിയെ ജാമ്യത്തിൽ വിട്ടിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.
ഒരു സിം ൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല, അനുമതിയിലാതെ വിചാരണ കോടതിയുടെ പരിതി വിട്ട് പോകരുത്, മാധ്യമന്ങ്ങളോട് സംസാരിക്കരുത്, ഒരു ലക്ഷം രൂപയും രണ്ട് ആൾ ജാമ്യം എന്നിവയാണ് വ്യവസ്ഥകൾ. പൾസർ സുനിയുടെ സുരക്ഷ റൂറൽ പോലീസ് ഉറപ്പാക്കണം എന്ന് കോടതി നിർദേശിച്ചു.
