Film news

ഒരു കോടിയിലേറെ നഷ്ട്ടപരിഹാരം; ‘ആർ ഡി എക്സ്’ സംവിധായകനെതിരെ  നിർമാതാക്കൾ കോടതിയിൽ 

ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം ചോദിച്ചു കൊണ്ട് ആർ ഡി എക്സ് സംവിധായകനെതിരേ സിനിമയുടെ നിർമ്മാതാക്കൾ കോടതിയിലേക്ക്. കരാർ ലംഘനം ആരോപിച്ചാണ് സംവിധായകൻ  നഹാസ് ഹിദായത്തിനെതിരെ നിർമാതാക്കൾ സോഫിയ പോളും നിർമ്മാണ കമ്പനിയും കേസ് നൽകിയിരിക്കുന്നത്. ആർഡിഎക്സ് സിനിമ സംവിധാനം ചെയ്യാൻ നവാഗതനായ നഹാസിന് 15 ലക്ഷം രൂപ നൽകാമെന്നായിരുന്നു കരാർ.

രണ്ടാമത്തെ സിനിമയും ഇതേ നിർമാണ കമ്പനിക്ക് വേണ്ടിയാകണമെന്ന ഉപാധിയും  ഈ കരാറിൽ ഉണ്ടായിരുന്നു. കരാർ പ്രകാരം 15 ലക്ഷം രൂപ നഹാസിന് നൽകി.ചിത്രം റിലീസ് ചെയ്യ്തതിനു ശേഷവും രണ്ടാമത്തെ സിനിമക്കുള്ള അഡ്വാൻസായി 40 ലക്ഷം രൂപയും, പ്രി–പ്രൊഡക്‌ഷൻ ജോലികൾക്കായി നാല് ലക്ഷത്തി എൺപത്തിരണ്ടായിരം രൂപയും നൽകിയെന്നും ഹർജിയിൽ പറയുന്നു

എന്നാൽ പെട്ടന്ന് തന്നെ ഈ പ്രൊജക്ടിൽ നിന്നും പിൻവാങ്ങുവായിരുന്നു നഹാസ്, ഈ സിനിമ തുടരണമെന്ന് നഹാസിനോട് ആവശ്യപ്പെട്ടപ്പോൾ അത് നിരസിക്കുവായിരുന്നു നഹാസ്, തുടർന്നാണ് വാങ്ങിയ തുകയും, 50 ലക്ഷം നഷ്ടപരിഹാരവുമടക്കം ആവശ്യപ്പെട്ട് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. 18% പലിശയടക്കം ഒരുകോടിലേറെ രൂപ തിരികെ നൽകണമെന്നാണ് ആവശ്യം.

Most Popular

To Top