യുക്രയിനും , റഷ്യയും ഉൾപ്പെട്ട മേഖലയിലെ സമാധാനം ഉറപ്പിക്കാൻ ഇന്ത്യ എല്ലാ പിന്തുണയും ചെയ്യുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറയുന്നു. രണ്ടു ദിവസത്തെ സന്ദർശത്തിന് മോസ്കോവിലേക്ക് തിരിക്കും മുൻപാണ് അദ്ദേഹം ഇങ്ങനൊരു പ്രസ്‌താവന നടത്തിയത്. ആഗോള സാഹചര്യം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ചർച്ച ചെയ്യുമെന്നും റഷ്യ യുമായുള്ള ബന്ധം ശക്തമാക്കാൻ തന്റെ സന്ദർശനം ഉപകരിക്കുമെന്നും മന്ത്രി പറയുന്നു
എന്നാൽ അദ്ദേഹത്തിന്റെ ഈ സന്ദർശനത്തിൽ മറ്റു പാശ്ചാത്യ രാജ്യങ്ങൾ അസൂയയോടെയാണ് നോക്കി കാണുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു, വൈകിട്ട് മോസ്കോവിൽ എത്തുന്ന പ്രധാന മന്ത്രി മോദിക്ക് പ്രസിഡന്റ് പുടിൻ ഡിന്നർ ഒരുക്കുമെന്നും, രണ്ടു നേതാക്കൾ തമ്മിലുള്ള ചർച്ച ഇന്ന് തുടങ്ങുമെന്നും റിപോർട്ടുകൾ പറയുന്നു
ഈ രണ്ടു രാജ്യങ്ങളുമായുള്ള വാർഷിക ഉച്ചകോടി നാളെ ആരംഭിക്കും. റഷ്യ ,യുക്രയിൻ തുടങ്ങിയ ശേഷം ഇതാദ്യമായാണ് മോദി റഷ്യയിലെത്തുന്നത്. അതേ സമയം, പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തെ കോൺഗ്രസ് പരിഹസിച്ചു. റഷ്യയിൽ നിന്ന് മടങ്ങിയെത്തിയിട്ടെങ്കിലും മണിപ്പൂർ സന്ദർശിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.