News

യുഎസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് തിരിച്ചു

മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് തിരിച്ചു. ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിലും, യുഎൻ ഉച്ചകോടിയിലും പങ്കെടുക്കുന്നതിനായിരുന്നു പ്രധാനമന്ത്രിയുടെ ഇപ്പോഴുള്ള ഈ യുഎസ് സന്ദർശനം. സുപ്രധാനമായ യുഎസ് സന്ദർശനത്തിന് ശേഷം തിരിച്ചതായി വിദേശകാര്യമന്ത്രാലയം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു.

ഇന്ത്യയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് കടത്തിക്കൊണ്ടുപോയ 297 പുരാവസ്തുക്കൾ തിരിച്ചയയ്‌ക്കാനും ധാരണയായി. ഇന്ത്യ അവസരങ്ങളുടെ നാട് ആണെന്നും, മൂന്നാം ടേമിൽ താൻ രാജ്യത്തിനായി നിരവധി കാര്യങ്ങൾ ചെയ്യാനായി തീരുമാനിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് പുറമെ ജാപ്പനീസ്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിമാരുമായും അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തി.

Most Popular

To Top