News

മകനെ ബലി നൽകാൻ ഒരുങ്ങുന്നു, സദാം ഹുസൈനെതിരെ ഭാര്യയുടെ പരാതി

സ്വന്തം മകനെ ഭർത്താവ് ബലി നൽകാൻ ഒരുങ്ങുന്നുവെന്ന പരാതിയുമായി ഭാര്യ. സദ്ദാം ഹുസൈൻ എന്ന യുവാവിനെതിരെയാണ് ഭാര്യ വനജാക്ഷി ബാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

2020 ലാണ് സദ്ദാം ഹുസൈനുമായി താൻ പ്രണയത്തിലാകുന്നത് . ഈശ്വർ എന്ന പേരിലാണ് താനുമായി അടുത്തത് . പിന്നീട് ഞങ്ങൾ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചു. എന്നാൽ 2020 നവംബറിൽ സദ്ദാം ഹുസൈൻ മുസ്ലീം ആചാരപ്രകാരം വിവാഹം കഴിക്കാൻ തന്നെ നിർബന്ധിച്ചു. സദ്ദാം ഹുസൈൻ തന്നെ ഒരു അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് സദ്ദാം ഹുസൈനും കൂട്ടാളി നയാസും ചേർന്ന് മതം മാറ്റിക്കുകയും, സാദിയ കൗസർ എന്ന് പേര് മാറ്റുകയും ചെയ്തു.

മുസ്ലീം വിവാഹ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പിടാനും നിർബന്ധിച്ചു. 2021 ജൂലൈ 15-ന് തങ്ങൾക്ക് ആൺകുഞ്ഞ് ജനിച്ചു . എന്നാൽ ഇപ്പോൾ സദ്ദാം ഹുസൈൻ നിധിക്ക് വേണ്ടി മകനെ ബലി നൽകാൻ ഒരുങ്ങുകയാണ്. ബ്ലാക്ക് മാജിക് ചെയ്യാൻ പഠിച്ച സദ്ദാം ഹുസൈൻ ഏലിയാസ് ഈശ്വർ കേരളത്തിൽ നിന്നുള്ളവർക്കൊപ്പം ബ്ലാക്ക് മാജിക് ചെയ്യാറുണ്ടായിരുന്നു. ഒക്ടോബർ 13 ന് സദ്ദാം ഹുസൈനും, കൂട്ടാളി നയാസും തുംകൂരിലെ വീട്ടിൽ എത്തി മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ, അയൽവാസികളുടെ സഹായത്തോടെ താനും മകനും രക്ഷപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു.

 

Most Popular

To Top