രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ പങ്കാളിയായി പ്രമീള ശശിധരൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൻറെ ഭാഗമായി നടന്ന ലഡു വിതരണത്തിൽ പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കാളിയായി. നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ നടത്തിയ വിജയാഘോഷത്തിലാണ് പ്രമീള ലഡു സ്വീകരിച്ചത് ഇതാണ് ഇപ്പോൾ വിവാദം ശ്രിഷ്ടിച്ചിരിക്കുന്നത്.
പ്രമീള ശശിധരന് കോൺഗ്രസ് നേതാക്കൾ ലഡു വായിൽവെച്ച കൊടുക്കുന്ന ദൃശ്യങ്ങൾ സഹിതം ഉൾപ്പെടുത്തിക്കൊണ്ട് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. പാലക്കാട്ടെ തോൽവി ചർച്ചയാകുന്നിടെയാണ് ഈ സംഭവം.
