News

ബിജെപിയിൽ ആരും രാജിവെക്കില്ല, പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല, തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പോരാട്ടം നടത്തി- പ്രകാശ് ജാവഡേക്കർ 

ബിജെപിയിൽ ആരും രാജിവെക്കില്ലന്നും, പാർട്ടിയിൽ ആരുടേയും രാജി ആവശ്യപ്പെട്ടിട്ടില്ലന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പോരാട്ടം നടത്തി. എൽഡിഎഫും യുഡിഎഫും അഭ്യൂഹം പ്രചരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കേരള രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കാൻ ബിജെപി ഉണ്ടാകും. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കും. 2026ൽ പാലക്കാട് ബിജെപി ജയിക്കുമെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം താൻ  ഏറ്റെടുക്കുന്നുവെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി ഒഴിയുന്നതായും സന്നദ്ധത   കെ സുരേന്ദ്രൻ അറിയിച്ചിരുന്നു.

ദേശീയ പ്രസിഡന്റ് ജെപി നാദ്ധ, സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്‌ എന്നിവരെ ആണ് രാജി സന്നദ്ധത അറിയിച്ചത്. വിജയം പ്രതീക്ഷിച്ച പാലക്കാട് വോട്ട് കുറഞ്ഞതും ബിജെപി യിൽ വൻ തിരിച്ചടിയാണ് ഉണ്ടായത്.

 

Most Popular

To Top