തീയിട്ടറുകളിൽ ഗംഭീര ഹിറ്റ് ആയ ചിത്രം മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പോലീസ് അന്വേഷണ റിപോർട്ടുകൾ, ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപെട്ടവർ ലാഭ വിഹിതമോ ,മുടക്കുമുതലോ നൽകാതെ ചതിച്ചെന്നു ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ മുൻപ് പരാതി നൽകിയിരുന്നു, ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ ,ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെയാണ് കേസ് നൽകിയിരുന്നത്,
എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ആദ്യം തന്നെ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയും, ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ബാങ്ക് രേഖകൾ പരിശോധിച്ചതിന്റെ പേരിലാണ് ഇങ്ങനൊരു തട്ടിപ്പ് നടന്നതായി മനസിലായത് ,7 കോടി രൂപയാണ് സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവര്‍ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാല്‍ 18.65 കോടി മാത്രമായിരുന്നു നിര്‍മാണച്ചെലവ്, എന്നാൽ ആദ്യ ഷെഡ്യൂൾ അവസാനിച്ചു എന്ന് നിർമാതാക്കൾ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു,
അതുപോലെ ഒരു രൂപ പോലും മുടക്കാത്ത നിർമ്മതാക്കൾ പരതിക്കാരനെ പണം നൽകിയില്ല, 40 % ലാഭവിഹിതമാണ് പരാതിക്കാരന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സിനിമ വലിയ ഹിറ്റായിട്ടും ഒരു രൂപ പോലും നല്‍കിയില്ല. ഇക്കാര്യം ബാങ്ക് രേഖകളിൽ നിന്നും വ്യക്തമായി












