News

പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 78.69, കഴിഞ്ഞ തവണത്തെക്കാള്‍ 4.26 ശതമാനം കുറവ്

തിരുവനന്തപുരം:  2023-24 അക്കാദമിക വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78. 69 % ഇത്തവണത്തെ വിജയശതമാനം. വിജയശതമാനം കഴിഞ്ഞ തവണത്തെക്കാള്‍ 4.26 ശതമാനം കുറവാണ്. മൊത്തം  3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. സയൻസ് വിഭാ​ഗത്തിൽ 84.84%, ഹ്യുമാനിറ്റീസ് 67.09%, കൊമേഴ്‌സ് 76.11% എന്നിങ്ങനെയാണ് വിജയശതമാനം.

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എറണാകുളമാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ ജില്ല (84.21%). വയനാട് ജില്ലയാണ് ഏറ്റവും കുറവ് (72.13%). ജൂണ്‍ 12-20 വരെ ഇംപ്രൂവ്‌മെന്റ നടത്തും.  39242 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. എയ്ഡഡ് സ്‌കൂളുകളില്‍ 82.47 ശതമാനവും അണ്‍എയ്ഡഡ് 74.51 ശതമാനവുമാണ് വിജയ ശതമാനം.

ഹയർ സെക്കൻഡറി പരീക്ഷാ ഫലം  www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top