News

വീട്ടമ്മയുടെ ലൈംഗികാരോപണത്തിൽ ആസൂത്രിത ഗൂഢാലോചന; നിരന്തരമായി കേസ് കൊടുക്കുന്ന സ്ത്രീയെന്ന് പ്രതികരിച്ചു സുജിത് ദാസ് 

വീട്ടമ്മയുടെ ലൈംഗികാരോപണത്തിൽ ആസൂത്രിത ഗൂഢാലോചന  എന്ന് മുൻ മലപ്പുറം എസ്  പി എസ്  സുജിത് ദാസ്. കൂടാതെ ഈ ആരോപണത്തിനെതിരെ കേസ് കൊടുക്കുമെന്നും സുജിത് ദാസ് പറയുന്നു, ഇവർ  നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ,അതുകൊണ്ട് അവർ തനിക്കു നേരെയും  ഇപ്പോള്‍ ഇത്തരം ആരോപണവുമായി രംഗത്തെത്തിയതെന്നും സുജിത് ദാസ് പറയുന്നു.ഇവർ 2022ൽ തന്‍റെ എസ്‍പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു  എത്തിയത്. റിസപ്ഷൻ രജിസ്റ്ററിൽഇതിനെക്കുറിച്ചുള്ള  വിശദാംശങ്ങൾ ഉണ്ട്.

ഒരു എസ്‍എച്ച് ഒക്കെതിരെ നൽകിയ പരാതി സ്പെഷ്യൽ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണ്. പിന്നീട് ഈ പരാതിക്കാരിയെ കണ്ടിട്ടില്ല, എന്നാൽ ഇവർ ഇപ്പോൾ കുടുംബം പോലും തകർക്കുന്ന രീതിയിലാണ് ഈ ആരോപണം ആരോപിച്ചിരിക്കുന്നത്, ഇതിന് നിയമപരമായി താൻ നേരിടുമെന്നും സുജിത് ദാസ് പറഞ്ഞു.

Most Popular

To Top