വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ പദ്ധതികളും നടപ്പിലാക്കുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ റിസോർട്ടുകളെ കുറിച്ചും, ടുറിസ്റ്റം മേഖലയെ കുറിച്ചും പറഞ്ഞ യോഗത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. ഹോം സ്റ്റേ കൾ പ്രോത്സാഹിപ്പിക്കണം, എന്നാൽ നല്ല കരുതലകൾ ഉറപ്പാക്കണം. ഹോംസ്റ്റേകള്‍ക്കും തദ്ദേശസ്വയംഭരണസ്ഥാപന ലൈസന്‍സും ജിഎസ്ടി രജിസ്ട്രേഷനും ഉറപ്പാക്കണം
ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ശുചിമുറികള്‍ വൃത്തിയായി സൂക്ഷിക്കണം. ക്ലീന്‍ ഡെസ്റ്റിനേഷന്‍ കാമ്പയിന്‍ വ്യാപിപ്പിക്കണം, അതുപോലെ ബോട്ടുകളും വള്ളങ്ങളും ഉപയോഗിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചാകണം. റിസോട്ടുകള്‍ ബോട്ടിങ് നടത്തുമ്പോള്‍ ലൈഫ് ഗാര്‍ഡുകള്‍ ഉണ്ടാകണം.ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വെരിഫിക്കേഷന്‍ നടത്തി ഹൗസ്‌ബോട്ടുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണം. യാത്രികര്‍ക്ക് സുരക്ഷ ഉറപ്പാക്കണം
റോഡരികിലും കുറ്റിക്കാട്ടിലുമുള്ള പരസ്യമായ മദ്യപാനവും വില്‍പനയും ഒഴിവാക്കാന്‍ വേണ്ട നടപടിയെടുക്കണം. എക്സൈസ് വകുപ്പിന്റെ ശ്രദ്ധ ടൂറിസം കേന്ദ്രങ്ങളില്‍ ഉണ്ടാകണം. ആവശ്യമായ സിസിടിവി കാമറകള്‍ ഉണ്ടായിരിക്കണം . സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്ന സ്ഥിതിയുണ്ടാകരുത് കൂടാതെ ടൂറിസം കേന്ദ്രങ്ങളില്‍ ആവശ്യമായ വെളിച്ചം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
