News

പി എസ് സി യെ കരിവാരി തേക്കരുത്; തട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും, മുഖ്യ മന്ത്രി 

പി എസ് സി അംഗത്വവുമായി ബന്ധപെട്ടു ഉയർന്ന വന്ന ആരോപണങ്ങളെ ഗൗരവമായി അന്വേഷിക്കാൻ സർക്കാർ ഒരുക്കമാണ് എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറയുന്നു. ഒരുതരത്തിലും വഴിവിട്ട നടപടികൾ വകവെച്ചുകൊടുക്കുകകയില്ല, ഇതാണ് സർക്കാരിന്റെ നിലപാട്. ഇതിനെ കുറിച്ച് ഒരു ആശങ്കയും വേണ്ട. നാട്ടിൽ ഇപ്പോൾ പലതരത്തിലുള്ള തട്ടിപ്പുകൾ നടക്കാറുണ്ട്

എന്നാൽ ആ തട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ ശ്കതമായ നടപടി എടുക്കുന്നുണ്ടോ എന്നുള്ളതാണ് സംശയം. എന്നാൽ ആ നടപടിക്ക് ഇനിയും സർക്കാർ തയ്യാറാണ് . അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവുകയില്ല. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ ഇതിന്റെ ഭാഗമായി കരി വാരി തേയ്ക്കാന്‍ ശ്രമിക്കരുത്.2016 ല്‍ ഞങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍ 21 അംഗങ്ങള്‍ വേണ്ടതുണ്ടോ എന്ന പരിശോധന നടന്നിരുന്നു.

ധാരാളം റിക്രൂട്ട്‌മെന്റുകളും മറ്റും ഉണ്ടെന്ന വാദഗതി വന്നപ്പോള്‍ ഞങ്ങള്‍ അത് അംഗീകരിച്ചു കൊടുക്കുന്ന നിലയാണുണ്ടായത്. ഞങ്ങള്‍ ഒരു എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടില്ല.ഇതിൽ അംഗങ്ങളെ നിയമിക്കപെടുന്നവരെ കുറിച്ച് വലിയ ആക്ഷേപങ്ങളും ഒന്നും തന്നെ ഉയർന്നു വന്നട്ടില്ല. എന്നാൽ 2004  ൽ ഇതിനെതിരെ ഒരു വിവാദം എത്തിയിരുന്നു. ഇവിടെ നിയതമായ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് പി എസ് സി അംഗങ്ങളെ നിയമിക്കുന്നത്. സര്‍വ്വഥാ യോഗ്യരായ ഇത്തരമൊരു ഭരണഘടനാ സ്ഥാപനത്തിലിരിക്കാന്‍ അര്‍ഹതയുള്ള ആളുകളെ മാത്രം നിശ്ചയിക്കുക എന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.

Most Popular

To Top