വാഹനാപകടത്തിൽ നടി പവിത്ര ജയറാം മരണപ്പെട്ടു. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപം വെച്ചുണ്ടായ അപകടത്തിൽ ആണ് കന്നഡ താരം പവിത്ര മരണപ്പെടുന്നത്. അപകടം നടന്നു സംഭവ സ്ഥലത്ത് വെച്ച് തന്നെ പവിത്ര മരണപ്പെടുകയായിരുന്നു
കർണാടകയിലെ മാണ്ഡ്യ ഹനകരെയിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയും അപകടം ഉണ്ടാകുകയും ചെയ്തു എങ്കിലും പവിത്ര സഞ്ചരിച്ച കാറിന് പിന്നാലെ ഹൈദരാബാദില്‍ നിന്ന് വന്നുകൊണ്ടിരുന്ന ബസ് കൂടി പിടിച്ചതോടെ അപകടത്തിന്റെ ആഘാതം കൂടുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ പവിത്ര മരണപ്പെടുകയും ചെയ്യുകയായിരുന്നു.
കാറിൽ പവിത്രയോടൊപ്പം സഞ്ചരിച്ചിരുന്ന പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്കും ഗുരുതര പരിക്കുകളാണ് സംഭവിച്ചത്. തെലുങ്ക് ടെലിവിഷൻ പരമ്ബര ‘ത്രിനയനി’യിലൂടെയാണ് പവിത്ര അഭിനയരംഗത്തെത്തി. കന്നഡ ടെലിവിഷൻ പരിപാടികളിലും ശ്രദ്ധ നേടിയ താരം കന്നഡയ്ക്ക് പുറമെ മറ്റു ഭാഷകളിലും സജീവമാണ്.












