‘അമ്മ അസോസിയേഷനിൽ കഴിഞ്ഞ ദിവസം നടന്ന താരങ്ങളുടെ കൂട്ടരാജിയുടെ അഭാവത്തിൽ നടി പാർവതി തിരുവോത്ത് പ്രതികരണവുമായി എത്തുകയാണ് ഇപ്പോൾ. അമ്മയിലെ കൂട്ടരാജി ഭീരുത്വമാണെന്നും മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും പാർവതി തിരുവോത്ത് പറഞ്ഞു. ബർക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് പാർവ്വതി നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ഉൾപ്പെടെയുള്ള അമ്മയുടെ ഭരണസമിതി പിരിച്ചു വിട്ടത്, അമ്മയുടെ മാധ്യമങ്ങളിൽ നിന്നടക്കം ഒഴിഞ്ഞുമാറാനുള്ള ശ്രമമാണിത്. ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പിന്നിൽ അണിനിരന്നത്. സർക്കാർ ഗുരുതരമായ നിരുത്തരവാദിത്തം പുലർത്തി. ഇരകൾക്കൊപ്പമല്ല വേട്ടക്കാർക്കൊപ്പമെന്ന നിലപാടാണ് വ്യക്തമായത്.
കൂടുതൽ പരാതികളുമായെത്തിയ സഹപ്രവർത്തകരെ ബഹുമാനിക്കുന്നു. ഇത് ജനാധിപത്യ ബോധമുള്ള പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള സമയമാണെന്നും പാർവതി തിരുവോത്ത് പറഞ്ഞു.












