പൂക്കോട് സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിപട്ടികയിലുള്ള പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്ന് മാതാപിതാക്കൾ ഗവർണ്ണർക്ക് പരാതി നൽകി. പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ച സർവ്വ കലാശാലയുടെ നീക്കത്തെ തുടർന്നാണ് സിദ്ധാർത്ഥന്റെ മാതാപിതാൾ ഗവർണ്ണർക്ക് പരാതി നൽകിയത്.
പ്രതികൾ പ്രാക്ടിക്കൽ പരീക്ഷയെഴുതിയത് ചട്ടം ലംഘിച്ചാണെന്നും വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടം മറികടന്നുവെന്നും സിദ്ധാർത്ഥന്റെ മാതാപിതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ വൈകീട്ട് രാജ്ഭവനിലെത്തിയാണ് ഇരുവരും പരാതി നൽകിയത്. പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി മാതാപിതാക്കൾ അറിയിച്ചു. പരാതി വി.സിക്ക് അയക്കുമെന്ന് രാജ്ഭവനും വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ പരീക്ഷ എഴുതിക്കാനുള്ള സരവ്വകലാശാലയുടെ നീക്കം എത്തിയിരുന്നത്, എന്നാൽ പ്രതിപ്പട്ടികയിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ വിധിക്കെതിരെ സര്‍വ്വകലാശാല അപ്പീൽ നൽകുമെന്നാണ് വൈസ് ചാൻസിലര്‍ പറയുന്നത്. മതിയായ അറ്റന്‍റൻസ് ഇല്ലാത്തതും പ്രതികൾ ക്കെതിരായ ആന്റി റാംഗിഗ് കണ്മിറ്റിയുടെ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയാണ് നടപടി