Politics

രണ്ട് കോടീശ്വരന്മാർക്ക് ഇടയിലായിരുന്നു മത്സരം ! പണം കാര്യമായി പ്രചാരണത്തെ ബാധിച്ചു; ആരോപണവുമായി പന്ന്യൻ രവീന്ദ്രൻ 

കടുത്ത മത്സരമായിരുന്നു തിരുവനന്തപുരത്ത് നടന്നിരുന്നത്, താൻ രണ്ടുകോടീശ്വരന്മാർക്കിടയിലായിരുന്നു മത്സരിച്ചത്, അവർ വാരിയെറിഞ്ഞ പണം കാര്യമായി പ്രചാരണത്തെ ബാധിച്ചു. ഇന്ത്യ സഖ്യത്തില്‍ വരുന്ന പാര്‍ട്ടികളാണ് വ്യത്യസ്തമായി മത്സരിച്ചത്, ഇത് എല്ലാ മണ്ഡലങ്ങളെയും ശരിക്കും ബാധിച്ചു. ഒരിക്കലും ഇങ്ങനൊരു ഫലം ഉണ്ടാകേണ്ടതല്ല , ആരോപണവുമായി എത്തുകയാണ് പന്ന്യൻ രവീന്ദ്രൻ.

നല്ല ഭരണം കാഴ്ചവെയ്ക്കുന്ന സര്‍ക്കാരാണിത്. കേരളത്തിലെ ജനങ്ങള്‍ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവരാണ്  ഇന്ത്യ മുന്നണിയിലെ രണ്ടു പേര്‍ പരസ്പരം മത്സരിക്കുന്നത് അവര്‍ ചര്‍ച്ച ചെയ്തു കാണും. അതാകും തോല്‍വിയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഘടനാ ദൗര്‍ബല്യമില്ല. നന്നായി തന്നെ മത്സരിച്ചു. പക്ഷേ തോറ്റു.വോട്ടിങ് ശതമാനം കുറഞ്ഞതും ഒരു ഘടകമാണ്. സംഘടനാ സംവിധാനത്തില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും

ശരിക്കും ഇതൊരു സർക്കാരിനെതിരെയുള്ള വിധിഎഴുത്തല്ല. എന്നാൽ പണത്തിന്‍റെ കുത്തൊഴുക്കുണ്ടായിരുന്നു. നമ്മള്‍ ഇതുവരെയും  കേസിന് പോയിട്ടില്ല. വോട്ട് പര്‍ച്ചേയ്സ് ചെയ്തു. പാവങ്ങള്‍ വാങ്ങുന്നുവെങ്കില്‍ വാങ്ങട്ട എന്ന്താ നും കരുതി. ഞാൻ ആ പാവങ്ങളെ കുറ്റപ്പെടുത്തുന്നില്ല. കോടികളാണ് തിരുവനന്തപുരത്ത് വാരി വിതറിയത്. ബിജെപി സംഘടനാപരമായി ഇവിടെ വളര്‍ന്നതല്ല. പണത്തിന്‍റെ ഭാഗമായി വളര്‍ന്നതാണ്. പണം നൽകുന്നതിനെ ചൊല്ലി അവർ തമ്മിലാണ് തർക്കമുണ്ടായത്. അതില്‍ കേസുമുണ്ടായി. താഴെ തട്ടുവരെ പരിശോധന നടത്തും പന്യൻ  രവീന്ദ്രൻ പറയുന്നു , കൂടാതെ തന്റെ ജീവിതം രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top