ട്രോളി ബാഗുമായി പാലക്കാട് ആവേശത്തിൽ യുഡിഫ് പ്രവര്‍ത്തകര്‍. പാലക്കാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്പുകളിൽ ആഘോഷം തുടങ്ങി. കോൺഗ്രസ് നേതാക്കളും സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ രാഹുലിൻ്റെ വിജയം ഉറപ്പിച്ച് പ്രതികരിക്കാൻ തുടങ്ങി.
ഇലെക്ഷൻ പ്രചാരണ വേളയിൽ ഏറെ വിവാദം സൃഷ്ടിച്ചതായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നീല ട്രോളിയില്‍ പണം കടത്തിയെന്ന വാദം. ട്രോളി വിവാദം ആരോപണമുന്നയിച്ചവര്‍ക്കുതന്നെ ഇപ്പോൾ തിരിച്ചടിയാവുകയാണ്. വിവാദ പ്രേശ്നത്തെ പരിഹസിച്ചുകൊണ്ടാണ് ഇപ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ട്രോളിബാഗുമായി തിരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയത്.
