News

പാലക്കാട് കെപിഎം ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന, ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു

പാലക്കാട് കെപിഎം ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന, ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു. പൊലീസിന് വിവരം കിട്ടിയത് മുതലുള്ള എല്ലാ ദൃശ്യങ്ങളും പരിശോധിക്കും. 22 സിസിടിവികൾ ഹോട്ടലിൽ ഉണ്ടെന്നാണ് വിവരം. ഹാർഡ് ഡിസ്ക് അടക്കം അന്വേഷണ സംഘം പിടിച്ചെടുത്തു.

സി ഐക്കൊപ്പം സൈബർ വിദഗ്ധരും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും പരിശോധനയ്ക്കൊപ്പമുണ്ട്. വനിത കോൺഗ്രസ് നേതാക്കളുടെ മുറികളിൽ അടക്കമാണ് ഇന്നലെ രാത്രി പരിശോധന നടന്നത്. സംഭവം വലിയ വിവാദമായിരുന്നു. പാലക്കാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഹോട്ടലിൽ കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്നും അതുമാറ്റാനുള്ള ശ്രമവും നടന്നു എന്ന ആരോപണങ്ങളാണ്. ആരോപണം ഉന്നയിക്കുന്നതു പോലെ നീല ട്രോളി ബാഗിൽ പണം കടത്തിയിട്ടുണ്ടോ അങ്ങനെ ഒരു ബാഗ് ഉണ്ടോ എന്ന കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.

Most Popular

To Top