News

നീറ്റ് പരീക്ഷ ക്രമക്കേടിൽ അടിയന്തര പ്രമേയം ഉന്നയിച്ചു പ്രതിപക്ഷം; ചർച്ച വേണമെന്ന് രാഹുൽ ഗാന്ധി 

പാര്ലമെന്ററിൽ നീറ്റ്  പരീക്ഷ ക്രമക്കേടിൽ അടിയന്തര പ്രമേയം ഉന്നയിച്ചു പ്രതിപക്ഷം,ഈ വിഷയത്തിൽ  പ്രധാന മന്ത്രിയുമായി ചർച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. എന്നാൽ ഇരു സഭകളും ഇതിന് നിഷേധിച്ചു. അതിനെ തുടർന്നുണ്ടായ പ്രതിപക്ഷ ബഹളത്തിൽ ഇരു സഭകളും 12 മണിവരെ നിറുത്തിവെച്ചു. ലോക്സ‌ഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുൻ ഖര്‍ഗെയുമാണ് വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടത്

ഇരുപക്ഷവും വിദ്യർത്ഥികൾക്ക് ഒപ്പമുണ്ടെന്ന് സന്ദേശം നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. എന്നാൽ അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നൽകാനാവില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള നിലപാടെടുത്തു. ഇതോടു പ്രതിപക്ഷം രംഗത്തു വരുകയും ഇരു സഭകളും നടപടികൾ നിറുത്തിവെക്കുകയും ചെയ്യ്തു. അതിനിടെ നീറ്റ് പരീക്ഷയിൽ അഴിമതി നടന്നെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി, മോദി സർക്കാർ 80 കോടിയുടെ കരാർ കഴിഞ്ഞ ഒക്ടോബർ വരെ നൽകിയെന്നും ഈ കമ്പനി ബിജെപിയെ പിന്തുണക്കുന്നത് കൊണ്ടാണ് കരാർ ലഭിച്ചതെന്നും ജയറാം രമേശ് വിമര്‍ശിച്ചു.

Most Popular

To Top