News

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം, നാല് പ്രതിപക്ഷ എം.എൽ.എമാർക്ക് താക്കീത്

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം, നാല് പ്രതിപക്ഷ എം.എൽ.എമാർക്ക് താക്കീത്. കഴിഞ്ഞ ദിവസം നടന്ന നിയമസഭയി സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിക്കുകയും ബാനര്‍ ഉയര്‍ത്തുകയും ചെയ്ത് സംഭവത്തിലാണ് താക്കീത്. നാല് പ്രതിപക്ഷ എം.എൽ.എമാർക്ക് താക്കീത്. മാത്യു കുഴല്‍നാടന്‍, ഐ.സി. ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവരെയാണ് സ്പീക്കർ താക്കീത് നൽകിയത്.

നടപടി ആവശ്യപ്പെട്ട് മന്ത്രി എം.ബി രാജേഷ് പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് താക്കീത്. സ്പീക്കർക്കെതിരായ പ്രതിഷേധം ചട്ടവിരുദ്ധവും മര്യാദയുടെ ലംഘനവുമാണെന്നും ആരോപിച്ചാണ് പ്രമേയം അവതരിപ്പച്ചത്. അതേസമയം മന്ത്രിയുടെ പ്രമേയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്തെത്തി. ആദ്യമായി അല്ല സഭയിൽ ഇത്തരം സംഭവമുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Most Popular

To Top