വീണ്ടും വസന്തോത്സവത്തിനൊരുങ്ങി ഊട്ടി. മേയ് 10 മുതൽ 20 വരെയാണ് ഊട്ടിയിൽ വസന്തോത്സവം നടക്കുന്നത്. ഊട്ടി പുഷ്പ്പമേളയും പനിനീർപ്പൂ മേളയും വളരെ പ്രശസ്തമാണ്. സാധാരണ പനിനീര്‍പ്പൂമേള മേയ് രണ്ടാം വാരത്തിലും പുഷ്പമേള മൂന്നാം വാരത്തിലുമാണ് നടത്തി വന്നിരുന്നത്. എന്നാൽ ഈ പ്രാവിശ്യം ലോക്സഭാതിരഞ്ഞെടുപ്പ് പ്രമാണിച്ച് ഊട്ടിയിൽ സാധാരണ നടത്തി വന്നിരുന്ന പല വസന്തകാല ഉത്സവങ്ങളും ഈ വര്ഷം നടത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ ആണ് ഇപ്പോൾ വസന്തമേള നടത്താൻ ഊട്ടി ഒരുങ്ങുന്നത്.
ഊട്ടി സസ്യോദ്യാനത്തില്‍ ആണ് പുഷ്പമേള നടക്കുന്നത്. മേളയ്ക്കുള്ള ഒരുക്കങ്ങള്‍ ഏകദേശമെല്ലാം പൂര്‍ത്തിയായിരിക്കുകയാണ്. ഗാലറികൾ എല്ലാം പുഷ്പ്പങ്ങളും പൂച്ചെടികളും കൊണ്ട് അലങ്കരിക്കുന്ന ഒരുക്കത്തിൽ ആണ് ഇപ്പോൾ ഊട്ടിയിലെ കർഷകർ. ഉദ്യാനത്തിലെ പുല്‍ത്തകിടികളില്‍ പൂക്കള്‍കൊണ്ട് വിവിധ രൂപങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ജീവനക്കാര്‍. ബംഗളൂരൂ, ഹൊസൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇതിനായി പനിനീര്‍, കാര്‍നേഷ്യം പൂക്കള്‍ കൊണ്ടുവരുന്നത്. പുഷ്പ്പമേള കൂടാതെ ഈ ദിവസങ്ങളിൽ പല തരത്തിലുള്ള കലാപരിപാടികളും ഉണ്ടായിരിക്കുന്നത് ആണ്.
എന്നാൽ ഇപ്പോൾ മറ്റൊരു വിഷമം നേരിടുകയാണ് ഊട്ടിയിലെ കർഷകർ. തങ്ങൾ ഒരുക്കുന്ന പുഷ്പ്പമേള കാണാൻ സഞ്ചാരികൾ വരുമോ എന്ന സംശയത്തിൽ ആണ് ഇവർ. കാരണം ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം നീലഗിരിയിലേക്ക് കടക്കാന്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഊട്ടിയിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിരിക്കുകയാണ്. ഈ കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇ-പാസ് നിര്‍ബന്ധമാക്കിയത്. അപേക്ഷിച്ച എല്ലാവര്‍ക്കും പാസ് നല്‍കുന്നുണ്ട് എങ്കിലും ഈ പാസ് എടുത്ത് ഊട്ടിയിലേക്ക് വരുന്നതിന് പല സഞ്ചാരികളും മടി കാണിക്കുകയാണ്. ഇത് പുഷ്പ്പമേളയെ വിപരീതമായി ബാധിക്കുമോ എന്ന് സംശയമാണ് ഇപ്പോൾ നില നിൽക്കുന്നത്.
