News

രാമക്ഷേത്ര പൂജാരിമാരുടെ വസ്ത്രത്തിൽ മാറ്റം, കാവിക്ക് പകരം മഞ്ഞനിറം

രാമക്ഷേത്രത്തിലെ പൂജാരിമാരുടെ വസ്ത്രധാരണത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇനിമുതൽ കാവിക്ക് പകരം മഞ്ഞനിറം ആണ് പൂജാരിമാരുടെ വസ്ത്രം. ഇതുവരെ ശ്രീകോവിലിൽ പൂജാരിമാരുടെ വേഷം കാവിനിറമായിരുന്നു. കാവിനിറമുള്ള തലപ്പാവും കുർത്തയുമായിരുന്നു ധരിച്ചിരുന്ന വേഷം.

ക്ഷേത്രത്തിനുള്ളിലേക്ക് മൊബൈൽ ഫോൺ കൊണ്ടു വരുന്നതിന് പൂജാരിമാർക്കും വിലക്കുണ്ട്. സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ക്ഷേത്രത്തിലെ മുഖ്യപൂജാരിയെ സഹായിക്കാൻ നാല് സഹപൂജാരികൾ കൂടിയുണ്ടാവും. പുലർച്ചെ മൂന്നര മുതൽ 11 മണി വരെയായിരിക്കും പൂജാരിമാരുടെ ജോലി സമയം. ഇതിനിടക്ക് ഓരോരുത്തരും അഞ്ച് മണിക്കൂർ ജോലിയെടുക്കണമെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

Most Popular

To Top