News

മാധ്യമങ്ങൾ അറിയാതെ മുഖ്യ മന്ത്രിക്ക് പരാതി നൽകിയാൽ ഒരു ചുക്കും നടക്കില്ല അതുകൊണ്ടാണ് വാർത്താസമ്മേളനം നടത്തിയത്, പി വി അൻവർ എം എൽ എ 

മാധ്യമങ്ങൾ അറിയാതെ മുഖ്യ മന്ത്രിക്ക് പരാതി നൽകിയാൽ ഒരു ചുക്കും നടക്കില്ല അതുകൊണ്ടാണ് വാർത്താസമ്മേളനം നടത്തിയത്, പി വി അൻവർ എം എൽ എ പറയുന്നു. കൂടാതെ പി ശശിയുടെ പേര് ചേർത്ത്  പുതിയ പരാതി നൽകുമെന്നും എം എൽ എ പറഞ്ഞു, തന്റെ ഭാഗത്ത് വീഴ്ച്ച ഉണ്ട്, താൻ പാർട്ടിക്ക് നൽകിയ പരാതിയിൽ പി ശശിയുടെ പേര് ഇല്ല പി വി അൻവർ സ്ഥിതീകരിച്ചു.

അതുപോലെ പരസ്യമായി താൻ വിമർശനം ഉന്നയിച്ചത് തെറ്റാണ്. പാർട്ടി സെക്രട്ടറി തന്നെ വിമർശിച്ചതിൽ തെറ്റില്ല. പി വി അൻവർ എം എൽ എ പറഞ്ഞു. എന്നാൽ  എം എൽ  എ ഉന്നയിച്ച പരാതിയില്‍ തല്ക്കാലം പാര്‍ട്ടി അന്വേഷണമില്ല. പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെപ്പറ്റി പരാമര്‍ശം ഇല്ലെന്നും അതുകൊണ്ടു തന്നെ ശശിക്കെതിരെ പാർട്ടിയിൽ നിന്നും അന്വേഷണം ഉണ്ടാകില്ലെന്നും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

അന്‍വര്‍ ഉയര്‍ത്തി വിട്ട ആരോപണങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്തെങ്കിലും പി. ശശിക്ക് സംരക്ഷണം ഒരുക്കുന്നതാണ് സമീപനം എം വി ഗോവിന്ദൻ, പരാതിയുടെ ഉള്ളടക്കം ഉദ്യോഗസ്ഥതലത്തിലുള്ളതാണെന്ന് പറഞ്ഞ എം.വി. ഗോവിന്ദന്‍ അത് പരിശോധിക്കേണ്ടത്  സര്‍ക്കാരാണെന്നും  പറഞ്ഞ് പാര്‍ടി അന്വേഷണം എന്നതില്‍ നിന്ന് വഴുതിമാറി പാർട്ടി സംസ്ഥാന സെക്രട്ടറി.

Most Popular

To Top