News

മുകേഷിന്  മുൻ‌കൂർ ജാമ്യം നൽകുന്നതിൽ അന്വേഷണ സംഘത്തിന് കടിഞ്ഞാൺ ഇട്ടു സർക്കാർ; അപ്പീൽ നൽകുന്നതിലും വിലക്ക് 

നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസിൽ നടൻ മുകേഷിന്റെ  മുൻ‌കൂർ ജാമ്യത്തിലെ  അന്വേഷണ സംഗത്തിന് കടിഞ്ഞാൺ ഇട്ടു സർക്കാർ . കൂടാതെ എറണാകുളം സെക്ഷൻ കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുന്നതും സർക്കാർ വിലക്കി. അപ്പീൽ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെഈ  ഇടപെടൽ ഉണ്ടായത്. ഇപ്പോൾ ഹൈക്കോടതിയെ സമീപിക്കേണ്ടന്നാണ് അന്വേഷണ സംഘത്തിന് ആഭ്യന്തര വകുപ്പ് നല്‍കിയ നിര്‍ദേശം .

മുകേഷിന്‍റെ കേസിൽ അപ്പീൽ നൽകണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിലപാട്. മുകേഷിന്‍റെ കാര്യത്താൽ അപ്പീൽ അനുമതി ഇല്ലെങ്കിൽ ഇടവേള ബാബുവിന്‍റെ മുൻകൂർ ജാമ്യത്തിലും അപ്പീൽ നൽകില്ല. സർക്കാർ അഭിഭാഷകരിൽ നിന്ന് നിയമോപദേശം തേടിയശേഷമാണ് എസ് ഐ ടി ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള നടപടികള്‍ മുൻപ് ആരംഭിച്ചിരുന്നത്. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയത് , തുടരന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് എസ് ഐ ടി. ഇത് ചൂണ്ടികാട്ടി അപ്പീൽ നല്‍കാനിരിക്കെയാണ് സര്‍ക്കാര്‍ വിലക്കുന്നത്.

 

Most Popular

To Top