മഞ്ഞപ്പെട്ടിയും ചുവപ്പ് പെട്ടിയുമൊന്നുമല്ല ഇവിടെ പ്രശ്‌നം, ഇവിടെ വികസനമാണ് പ്രശ്‌നമെന്ന് എന്‍എന്‍കൃഷ്ണദാസ്. ട്രോളി ബാഗ് ചർച്ച കൊണ്ട് ആർക്കും ഒരു നേട്ടവും കിട്ടില്ല. മഞ്ഞപ്പെട്ടി നീലപ്പെട്ടി എന്നോക്കെ പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടി ഇടരുതെന്നും സി.പി.എം സംസ്ഥാന സമിതി അംഗം എന്‍.എന്‍ കൃഷ്ണദാസ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പിൽ ജനകീയ രാഷ്ട്രീയ വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടത്. ട്രോളിയിൽ പണമുണ്ടോ ഇല്ലയോ എന്നത് പാർട്ടികളല്ല പൊലീസാണ് നോക്കേണ്ടത്. അതിനിവിടെ മിടുക്കരായ പോലീസുകാരുണ്ട്. മന്ത്രി എം ബി രാജേഷ് എന്തിനാണ് ട്രോളി വിവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
