Film news

ലൈംഗികാരോപണം; അന്വേഷണസംഘത്തിനും ,ഡി ജി പി ക്കും പാസ്സ്പോർട്ട്  കൈമാറി ,നിവിൻ പോളി 

ലൈംഗികാരോപണം; അന്വേഷണസംഘത്തിനും ,ഡി ജി പി ക്കും പാസ്സ്പോർട്ട്  കൈമാറി നടൻ നിവിൻ പോളി. പരാതിക്കാരി പറഞ്ഞ ദിവസങ്ങളിൽ താൻ വിദേശത്തിലായിരുന്നു എന്നതിന്റെ തെളുവുകളാണ് നടൻ നിവിൻ പോളി അന്വേഷണസംഘത്തിന് കൈമാറി. ഇതേ ദിവസം നടന്ന സിനിമയുടെ ചിത്രീകരണ വിവരങ്ങളും താരംകൈമാറി.

ബലാത്സംഗ കേസിൽ ഡിജിപിക്ക് വിശദമായ പരാതി നിവിൻ പോളിമുൻപ്  നൽകിയിരുന്നു. തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നുമാണ് ആവശ്യം.കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളിൽ ഗൂഢാ ലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിയെ സമീപിച്ചിരിക്കുകയാണ് നടൻ നിവിൻ പോളി.

അതേസമയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത വര്ഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ തന്നോടൊപ്പം നിവിൻ പോളി ഉണ്ടായിരുന്നു എന്നും പരാതിക്കാരി പറഞ്ഞ അതെ ദിവസം തന്നെയാണ് നിവിൻ തന്നോടൊപ്പം ഉണ്ടായിരുന്നതെന്നും അതിനുള്ള തെളുവുകൾ തന്റെ കൈവശമുണ്ടെന്നും വിനീത് ശ്രീനിവാസൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Most Popular

To Top