രാജ്യത്തെ പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 164 വര്ഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷ നിയമയായ മൂന്നു നിയമങ്ങൾ ഇനിയും ചരിത്രത്തിന്റെ ഭാഗമാകുന്നു. ഐ പി സി ക്കു൦ സി ആർ പി സി ക്കും പകരമായി ഇനിയും ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാസംഹിത , ഇനിയും മൂന്നാമത്തെ നിയമമായ ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് നിലവിൽ വന്നത്.
ഇന്ന് മുതൽ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും, തുടർ നടപടികൾ സ്വീകരിക്കുന്നതും ഈ പറഞ്ഞ പുതിയ നിയമവ്യവസ്ഥ പ്രകാരമായിരിക്കും. എന്നാൽ അതിനു മുൻപുണ്ടായ കുറ്റകൃത്യങ്ങൾ എല്ലാം തന്നെ നിലവിലെ നിയമപ്രകാരമായിരിക്കും നടപടി എടുക്കുന്നത്. എന്നാൽ ഇതിനിടെ ഈ പുതിയ നിയമവ്യവസ്ഥ നടപ്പാകുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മമതാബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി












