എവറസ്റ്റ്, എംഡിഎച്ച് എന്നീ രണ്ട് ഇന്ത്യൻ കമ്പനികളുടെ മസാലപ്പൊടികളുടെ ഇറക്കുമതി, ഉപഭോഗം, വിൽപ്പന എന്നിവ നേപ്പാളിലെ ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി കൺട്രോൾ വകുപ്പ് നിരോധിച്ചു. ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ എതലിൻ ഓക്സൈഡ് അടങ്ങിയിട്ടുണ്ടെന്ന വാർത്തയെത്തുടർന്ന് നേപ്പാൾ ഈ രണ്ട് ബ്രാൻഡുകളും നിരോധിച്ചു.
നേപ്പാളിൽ ഇറക്കുമതി ചെയ്യുന്ന എവറസ്റ്റ്, എംഡിഎച്ച് ബ്രാൻഡ് മസാലപ്പൊടികൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. മസാലപ്പൊടികളിൽ ദോഷകരമായ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയതിനെക്കുറിച്ചുള്ള വാർത്തകൾക്ക് ശേഷമാണ് ഈ തീരുമാനം, ഒരാഴ്ച മുമ്പ് ഇറക്കുമതി നിരോധനം ഏർപ്പെടുത്തുകയും വിപണിയിൽ ഇത് വിൽക്കുന്നത് ഞങ്ങൾ നിരോധിക്കുകയും ചെയ്തു, നേപ്പാൾ ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് വക്താവ് മോഹൻ കൃഷ്ണ മഹാരാജൻ അറിയിച്ചു. രണ്ട് ബ്രാൻഡുകളുടെ ഉൽപന്നങ്ങളിൽ എന്തൊക്കെ രാസവസ്തുക്കളാണ് അടങ്ങിയിട്ടുള്ളതെന്ന് കണ്ടെത്താൻ പരാിശോധന തുടരുകയാണ്. അന്തിമ റിപ്പോർട്ട വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും നേപ്പാൾ അറിയിച്ചു. ഹോങ്കോങ്ങും സിംഗപ്പൂരും ഇതിനകം ഇത് നിരോധിച്ചിട്ടുണ്ട്, അവരുടെ നീക്കത്തെ തുടർന്നാണ് ഈ നീക്കം മോഹൻ കൃഷ്ണ മഹാരാജൻ അറിയിച്ചു.
