News

നെന്മാറ ഇരട്ടക്കൊല; ഉടൻ കുറ്റപത്രം സമർപ്പിക്കും

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് തൃശ്ശൂർ റെയിഞ്ച് ഡിഐജി ഹരിശങ്കർ അറിയിച്ചു.  പൊലീസ്  അന്വേഷണം കുറ്റമറ്റ രീതിയിലായിരുന്നു എന്നും 2019 ലെ, സുധാകരന്റെ ഭാര്യ സജിതയുടെ കൊലപാതക കേസിൻ്റെയുൾപ്പടെ വിശദാംശങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. തുടർനടപടികൾ ചർച്ച ചെയ്യാൻ പൊലീസ് യോഗം ചേർന്നു.  ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. നിലവിലെ കേസ് അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥർക്കെതിരെ തുടർനടപടി സ്വീകരിക്കും.

ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസി ചെന്താമര കൊലപ്പെടുത്തിയത്. എന്നാൽ കുറ്റബോധമില്ലെന്ന് ചെന്താമര പറഞ്ഞു. 2019 ല്‍ തന്റെ കുടുംബം തകര്‍ത്തത് അറിയില്ലേയെന്നും മകളെ പഠിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ചെന്താമര പറഞ്ഞു.

 

Most Popular

To Top